Thursday 3 April 2008

ഓര്‍കൂട്ട് വഴി പാനൂരിലേക്ക്...........


യാദൃശ്ചികമായിട്ടാണ് ഞാന്‍ ഓര്‍കൂട്ടിലെത്തുന്നത്. സൌദി അറേബ്യയില്‍ സ്ഥിര താമസമാക്കിയ എനിക്ക് മലയാളിസുഹൃത്തുക്കള്‍ കുറവായതിനാലായിരിക്കും പെട്ടെന്ന് തന്നെ ഒര്‍കൂട്ട് സൌഹൃദം ഹരമായി തീര്‍ന്നത്.ആരും കാണാതെ എന്റെ ചെയറിലിരുന്ന് ഇഷ്ടപ്പെട്ടവരോട് ഇഷ്ടവിഷയങള്‍ ചര്‍ച്ചചെയ്യുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല ഈ സംഗമ വേദിയില്‍ നിന്ന്. ചെറിയവരും വലിയവരും പണ്ഡിതരും പാമരരും അങ്ങിനെ എല്ലാ മേഖലയിലുള്ളവരും ഒരുമിച്ച് കൂടുന്ന ഈ വേദിക്ക് സത്യത്തിന്റെ മുഖം അന്യമാണെന്ന് തിരിച്ചറിയാന്‍ അധിക സമയം വേണ്ടി വന്നില്ല. പ്രൊഫൈലിലേക്ക് വരുന്ന ഫ്രണ്ട്സ് റിക്വസ്റ്റുകളെ ശരിയായി നിരീക്ഷിച്ച് മാത്രം ആഡ് ചെയ്താല്‍ മതിയെന്ന ഹസ്സിന്റെ ഉപദേശമുണ്ടായതിനാല്‍ റിക്വസ്റ്റ് അയക്കുന്നവരുടെ സ്ക്രാപ്പ് ബുക്കും അവരയക്കുന്ന സ്ക്രാപ്പുകളും നിരീക്ഷിച്ച് മാത്രമെ ഞാന്‍ ആഡിയിരുന്നുള്ളൂ. മാത്രമല്ല അല്പസ്വല്പം സാമൂഹ്യ പ്രവര്‍ത്തനങളില്‍ പങ്കാളിയാവുന്ന ഹസ്സിന്ന് ഞാനാരാണെന്ന് തല്‍ക്കാലം ആരും അറിയരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു . അതുകൊണ്ട് തന്നെയാണ് മകളുടെ ഫോട്ടോ വെച്ച് പ്രൊഫൈലുണ്ടാക്കാമെന്ന തീരുമാനത്തിലെത്തിയത്. പിന്നെ സൌദി അറേബ്യയിലും യുഎയിലും ഓര്‍കൂട്ട് നിരോധിച്ചതിനാല്‍ കുറുക്ക് വഴികള്‍ തേടുന്നവര്‍ക്കല്ലാതെ ഈ വേദിയിലെത്താനും കഴിയില്ലല്ലോ എന്ന ആശ്വാസവും. അങ്ങിനെ മകളുടെ ഫോട്ടോവെച്ച് പ്രൊഫൈലുണ്ടാക്കി ഫ്രണ്ട്സുകളെ സ്വീകരിച്ച് തുടങ്ങിയ എനിക്ക് വളരെ പെട്ടന്ന് തന്നെ ഓര്‍കൂട്ടിലെസൌഹൃദ്ബന്ധങ്ങളിലെ ആഴവും വ്യാപ്തിയും മനസ്സിലാക്കാനായി.
കുറെ നല്ല കൂട്ടുകാരും അവര്‍ക്കിടയില്‍ ഇത്തിക്കണ്ണിപോലെ കുറച്ചൊക്കെ കപട മുഖങളും. എന്നാലും ഒരുനാണയത്തിന് രണ്ട് വശങ്ങളുണ്ടെന്ന ഹസ്സിന്റെ ഉപദേശവും കിട്ടുന്ന വേദികളിലെ നെഗറ്റീവിനെ എങ്ങിനെ പോസറ്റീവാക്കി മാറ്റാമെന്ന നിര്‍ദേശവും വളരെ ലളിതമായരീതിയില്‍ എന്റെ ആശയങ്ങളെയും കാഴ്ച്ചപ്പാടുകളെയും എങ്ങിനെ ഈ വേദിയിലൂടെ സമാനചിന്താകതിക്കാരുമായി പങ്ക് വെക്കാമെന്നും ഞാന്‍ മനസ്സിലാക്കി. പോരാത്തതിന്ന് വെക്തിത്വമാനികളായ ഓര്‍കൂട്ടികളുടെ സ്ക്രാപ്പിനെ പിന്തുടര്‍ന്ന് അവരുടെ ശൈലികള്‍ മനസ്സിലാക്കി തിന്മകളെ നന്മകൊണ്ട് മായ്ക്കുന്നതെങ്ങിനെ എന്നും അത്തരക്കാരെ നേരിടേണ്ടതെങിനെയെന്നും പഠിച്ചു..

അങ്ങിനെ ആരും എന്നെ തിരിച്ചറിയുന്നില്ലാ എന്ന ആശ്വാസത്തില്‍ സ്ക്രാപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ സഹപ്രവര്‍ത്തകയുടെ വക ഒരു അനുമോദനം കിട്ടിയത്. ഓര്‍കൂട്ടിലാണെല്ലെ തന്റെ ഉറക്കമെന്ന് ചോദിച്ചപ്പോഴെ മനസിലായി എന്നെ തിരിച്ചറിഞ്ഞ് തുടങ്ങി എന്ന് . കൂടുതല്‍ വിശദമായി സംസാരിച്ചപ്പോഴാ മനസ്സിലായത് അവളുടെ ഹസ്സ് ഓര്‍കൂട്ടില്‍ trans gender ന് വിധേയനായി ശകുന്തളാ എന്ന പേര്‍ സ്വീകരിച്ചതും ഒരു പാടു പേരുടെ ഉറക്കം കെടുത്തി ഓര്‍കൂട്ടിലെ വഴിയോരത്ത് സ്നേഹം ഊറ്റിക്കുടിക്കുന്ന യക്ഷിയായി കാത്ത് നില്പുണ്ടെന്നും. ചോരതിളക്കുന്ന യുവകോമളന്മാരുടെ സ്നേഹം ഭക്ഷണമാക്കി വിലസുന്നതിന്നിടക്ക് പൊന്നാങ്ങളയുടെ കിന്നാരം വന്ന് അളിയന്‍ വല്ലാതായതും..അവസാനം പ്രൊഫൈല്‍ പിന്‍വലിച്ച് മാനംകാത്ത കഥയും പറഞ്ഞാണ് അവള്‍ അവസാനിപ്പിച്ചത്. സൌഹൃദ സംഭാഷണമായി തുടങ്ങുന്ന ഇത്തരം സൌഹൃദങ്ങളെകുറിച്ച് മുന്നറിയിപ്പെന്നോണം പറഞ്ഞ്തന്ന സഹപ്രവര്‍ത്തകയ്ക്ക് നന്ദിപറഞ്ഞ് ഓര്‍കൂട്ടിലിരിക്കുമ്പോള്‍ ഞാന്‍ എനിക്കുവന്ന സ്ക്രാപ്പുകളില്‍ വീണ്ടും ഒന്നു കണ്ണോടിച്ചു..കൌമാരചാപല്യങ്ങള്‍ക്കിടയില്‍ ഒരു രസത്തിനായിട്ടെങ്കിലും അതിരുവിട്ടപ്രയോഗങ്ങള്‍ എന്റെ സ്ക്രാപ്പ് ബുക്കിലുണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. പക്ഷേ അങ്ങിനെയുള്ള നേരമ്പോക്കുകളൊന്നും കാണാനായില്ല എന്നത് എനിക്ക് വലിയ ആശ്വാസമായി...

അങ്ങിനെ സൂക്ഷ്മനിരീക്ഷണത്തിന് ശേഷം തിരഞ്ഞെടുത്ത വളരെകുറച്ച് ഫ്രണ്ട്സുകളുമായി കഴിയുന്നിതിനിടക്കാണ് തലശ്ശേരിയിലെ പാനൂരില്‍ നിന്നും ഒരു റിക്വസ്റ്റ് വന്നത്. ഒന്ന് രണ്ട്ദിവസത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം ആഡിയപ്പോള്‍ തന്നെ ഹായ് വിളിവന്നു. ഓര്‍കൂട്ടിലാണ് ഊണും ഉറക്കവുമെന്ന് ഇഷ്ടന്റെ സ്ക്രാപ്പ്ബുക്ക് കണ്ടാല്‍തന്നെ അറിയാം.എന്താണ് മറുപടി കൊടുക്കേണ്ടെതെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വീണ്ടും ഒരു സ്ക്രാപ്പ്കൂടിവന്നത്. അസ്സലാമുഅലൈക്കുമെന്ന ആ സംബോധന എനിക്കേറെ ഇഷ്ടപ്പെട്ടു. നാളിതുവരെ ഓര്‍കൂട്ടില്‍നിന്ന് ദൈവരക്ഷനേര്‍ന്നുകൊണ്ട് ഒരു സ്ക്രാപ്പും കിട്ടാത്തത് കൊണ്ടായിരിക്കാം സ്ക്രാപ്പ് വന്ന അതേസ്പീഡില്‍തന്നെ എന്റെ വിരല്‍തുമ്പുകള്‍ കീബോറ്ഡിലമര്‍ന്നത് "വാലൈക്കും മുസ്സലാം".അതൊരു തുടക്കമായിരുന്നു. സഹീറലിയെന്ന ആ പാനൂര്‍കാരന്‍ എനിക്കയക്കുന്ന ഓരോ സ്ക്രാപ്പിലും തന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കുന്നത് ഞാന്‍ വീക്ഷിച്ച് കൊണ്ടേയിരുന്നു.
മലയാളത്തെ മറക്കാത്ത ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ച് രണ്ടക്ഷരം എഴുതാന്‍ പ്രാപ്തരാക്കുകാ എന്നലക്ഷ്യത്തോടെ ഞങ്ങളുടെ നാട്ടുകാരനായ സാലിംകായുടെ നേതൃത്വത്തില്‍ തുടങ്ങിയ പടിക്കല്‍ വിചാരവേദിയേക്കുറിച്ച് കൂടുതലറിയണമെന്നാവശ്യപ്പെട്ടതോടെ,ദിവസവും സാലിം കായുമായി മെസഞ്ചറിലൂടെ സൌഹൃദ സംഭാഷണത്തിലേര്‍പ്പെടുന്ന എന്റെ ഹസ്സ് സഹീറലിയെ പരിചയപ്പെടുത്തികൊടുത്തതോടെ ഞങ്ങള്‍ പരസ്പരം അറിയുന്നവരായി മാറി.

എന്നും വ്യത്യസ്ഥമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും താല്പര്യമുണ്ടായിരുന്ന എനിക്ക് ഓര്‍കൂട്ടിലെ കണ്ട്മടുത്ത സ്ഥിരം സ്ക്രാപ്പുകളില്‍ നിന്ന് വിത്യസ്ഥമായി ചില ആശയങ്ങളിലൂന്നി സ്ക്രാപ്പാനായിരുന്നു താല്പര്യം.ഞാന്‍ എന്റെ താല്പര്യം സഹീറിനെയെ അറിയിച്ചത് പ്രകാരം ഒട്ടും വൈമനസ്യംകൂടാതെ ഒരു വിഷയം തിരഞ്ഞെടുത്ത് ഞങ്ങള്‍ സ്ക്രാപ്പിത്തുടങ്ങി.ആധുനികതയുടെ മടിതട്ടിലിരുന്ന് പഴമയുടെ ഓര്‍മയിലേക്ക് നടന്ന് ചെന്ന് കുഞ്ഞുനാളിലെ പ്രണയ സങ്കല്പങള്‍ സ്ക്രാപ്പുകളായിമാറിയപ്പോള്‍ പ്രൊഫൈല്‍ വിസിറ്റര്‍മാരുടെ എണ്ണം കൂടുകയും പ്രണ്ട്സുകള്‍ പെരുകുകയും ചെയ്തു. പലകോണുകളില്‍ നിന്നായി വിരുന്നുവന്ന വിസിറ്റേഴ്സിനും ഫ്രണ്ട്സിനും ഞാന്‍ ആരാണെന്നറിയാന്‍ ജിക്ഞാസ കൂടിയത് പോലെ എനിക്കും ഒരു അവസരം തരൂ എന്ന തുടക്കത്തിലുള്ള റിക്വസ്റ്റുകളും എമ്പാടുമുണ്ടായി. അവരില്‍ പലരും ഞങ്ങളുടെ ഫ്രണ്ട്സുകളായി ആഡിയെങ്കിലും വളരെ പരിമിതമായ ഓര്‍കൂട്ടികള്‍ക്ക് മാത്രമേ ഞങ്ങളുടെ ശൈലിയില്‍ സ്ക്രാപാന്‍ കഴിഞ്ഞുള്ളൂ.പലരുടെയും സ്ക്രാപ്പുകള്‍ കൊച്ചുവര്‍ത്തമാനങ്ങളിലും മറ്റും ഒതുങ്ങി.
വയലും കാടും മഞ്ഞു മഴയും അവയെ ഹാരമണിയിച്ച ഗ്രാമഭംഗിയും നിഷ്കളങ്കതയും സ്ക്രാപ്പുകളായപ്പോള്‍ 15 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടുപോയ ഗ്രാമഭംഗി ആസ്വദിക്കാന്‍ മനസ്സ് തുടിച്ച് കൊണ്ടേയിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സഹീറില്‍ നിന്നും വെറുതെയാണെങ്കിലും നാട്ടിലേക്ക് ഒരു ക്ഷണമുണ്ടായത്. ആദ്യം ഓര്‍കൂട്ടിലെ ഒരു തമാശ എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഞാനിതിന്ന് കല്പിച്ചിരുന്നില്ല. നാല് പേര്‍ക്ക് ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള റിട്ടെണ്‍ ടിക്കറ്റ് തരുകയാണെങ്കില്‍ വരാമെന്നായി ഞാന്‍. അതിനെന്ത് പ്രയാസമെന്ന് അനായാസം പറഞ്ഞ സഹീര്‍ ഒരിക്കലും ടിക്കറ്റ് ഞങ്ങള്‍ക്കായി എടുക്കുമെന്ന് ഞാന്‍ നിനച്ചതേയില്ല.ഏതായാലും ഓര്‍കൂട്ട് സൌഹൃദം ഇത്ര ആഴത്തില്‍ പതിയുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. എങ്കിലും സൌജന്യമായി കിട്ടിയ ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ ഈ ഓര്‍കൂട്ട് സൌഹൃദം മതിയാകില്ലാ എന്നത് ആ ക്ഷണം സ്നേഹപൂര്‍വം നിരസിക്കാന്‍ എന്നെ നിര്‍ബന്ധിതയാക്കി.ഈ വിവരം ഞാന്‍ സഹീറിനെ അറിയിക്കുകയും ചെയ്തു. അല്‍പ്പം ദേഷ്യപ്പെട്ടെങ്കിലും കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ ഇഷ്ടന്‍ വഴങ്ങി.അങിനെയിരിക്കുമ്പോഴാണ് തേടിയവള്ളി കാലില്‍ ചുറ്റി എന്നപോലെ ഇക്കയുടെ സ്പോണ്‍സറില്‍ നിന്നും കമ്പനി ആവശ്യാര്‍ത്ഥം പൂനവരെ പോകാന്‍ നിര്‍ദേശമുണ്ടായത്. പിന്നെ ഒട്ടും അമാന്തിച്ചില്ല വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നായ സന്തോഷത്തില്‍ സഹീറിന്റെ ക്ഷണം സ്വീകരിച്ച് ഞങ്ങള്‍ യാത്രക്കൊരുങ്ങി.
15 വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലേക്കു ഒന്നിച്ചൊരു യാത്ര.വല്ലാത്ത ഒരു ആവേശമായിരുന്നു കുട്ടികള്‍ക്കെല്ലാം.നാലു വര്‍ഷത്തിലൊരിക്കല്‍ ഞങ്ങള്‍ കേരളം സന്ദര്‍ശിക്കാറുണ്ട്.വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ ഒതുങ്ങുന്ന ആ യാത്രയിലെല്ലാം ഞാനും കുട്ടികളും മാത്രമാണ് ഉണ്ടാകാറുള്ളത്. അത് കൊണ്ട്തന്നെ ആ യാത്രകള്‍ക്കൊന്നും കേരളത്തിന്റെ പച്ചപ്പറിയാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല.ഇത്തവണത്തെത് ഒരുമിച്ചുള്ള ആദ്യയാത്ര എന്ന് തന്നെ പറയാം . സന്ദര്‍ഭങ്ങളെല്ലാം ഒത്ത് കിട്ടിയിരിക്കുന്നു.ധൃതഗതിയില്‍ ഞങ്ങള്‍ യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.യാത്രക്കുള്ള ദിവസമടുത്തിട്ടും ഒരുക്കങ്ങളൊന്നും പൂര്‍ത്തിയാകാത്തത് പോലെ. എന്തൊക്കെ കരുതണം,ഏതൊക്കെ ഡ്രസ്സുകള്‍ എടുക്കണമെന്നൊന്നും ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇക്ക എന്തോ അത്യാവശ്യത്തിന് പുറത്തിറങ്ങിയതാണ്.വരുന്നതിന്ന് മുമ്പ് റെഡിയായില്ലെങ്കില്‍ പിന്നെ അതു മതിയാകും. ചെറുതാണെങ്കിലും മകളും ഒരുങ്ങുന്നതില്‍ അത്ര പിന്നിലല്ല . ലിപ്സ്റ്റിക്കും,eye പെന്‍സിലും കയ്യിലേന്തി എന്റെ പിന്നാലെ തന്നെയുണ്ട്. പുറപ്പെടാന്‍ ഇനി 5 മിനുട്ട് മാത്രം ബാക്കി.മകനും ഇക്കയും റെഡിയായിക്കഴിഞ്ഞു. ധൃതിയില്‍ അബായ വലിച്ചിട്ട് ഞാനൊന്നുകൂടി കണ്ണാടിയില്‍ നോക്കി.എല്ലാം ഓകെ..
സൌദിയിലെ ------ എയര്‍പോര്‍ട്ടിലേക്ക് വണ്ടിതിരിക്കുമ്പോഴും ഇക്ക മൌനത്തിലായിരുന്നു. ആദ്യമായിട്ടാണ് എയറിന്ത്യയില്‍ യാത്ര ചെയ്യുന്നത്. പ്രവാസികളായ യാത്രക്കാരെ ഏതൊക്കെ തരത്തില്‍ ചൂഷണം ചെയ്യാനും ബുദ്ധിമുട്ടിക്കാനും കഴിയും എന്നതാണല്ലോ അവരുടെ മുഖ്യ അജണ്ട. ഇക്കയുടെ മൌനം നീണ്ടു പോയപ്പോള്‍ എനിക്ക് അസ്വസ്ഥത കൂടി വന്നു. മൌനം ഭജിക്കാനായി ഞാന്‍ വണ്ടിയുടെ ഡേഷില്‍ നിന്നും ഒരു ഓഡിയോ കേസറ്റെടുത്ത് പ്ലേ ചെയ്തു.
മണ്ണിന്റെ താളം പിടിച്ച് തീരത്തണിയാന്‍ കൊതിക്കുന്ന പ്രവാസിയുടെ ഗ്രാമസങ്കല്‍പ്പങ്ങളടങ്ങിയ “തിരികെഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും”എന്ന ഗാനം പാടിത്തുടങ്ങിയപ്പോള്‍ ഇക്കയുടെ വിരലുകള്‍ സ്റ്റിയറിങ്ങില്‍ താളം പിടിച്ച് കൊണ്ടിരിന്നു.
ഏമിഗ്രേഷനും കഴിഞ്ഞ് ലോഞ്ചിലിരിക്കുമ്പോഴും ഇക്ക നിശബ്ദനായി അറബ് ന്യൂസും വായിച്ചുകൊണ്ടിരിക്കുകയാണ്.ആരും കാണരുതെന്ന മട്ടില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന പത്രത്താളുകള്‍ താഴ്ത്തി ഞാന്‍ ചോദിച്ചു എന്തു പറ്റിയെന്ന്.ബലമായി എന്റെ കൈകള്‍ തട്ടിമാറ്റി പേപ്പറുകൊണ്ട് മുഖം മറച്ച് പതിഞ്ഞ ശബ്ദത്തില്‍ ഇക്കപറഞ്ഞു നമ്മള്‍ യാത്രചെയ്യുന്നത് എയറിന്ത്യക്കാണെന്ന് ഓര്‍മവേണം,ഈ പേടകത്തില്‍ യാത്ര ചെയ്യില്ലാന്ന് പ്രതിക്ഞ ചെയ്യുകയും ചെയ്യിച്ചവരുമാണ് നമ്മള്‍ , ആരെങ്കിലും കണ്ടാല്‍ ഹോ…. ഇപ്പോഴാ മൂഡൌട്ടിന്റെ കാര്യം പിടികിട്ടിയത്. ഞാനും പെട്ടെന്ന് തന്നെ ഒരു ഷീറ്റെടുത്ത് വായന തുടങ്ങി.മുഖം മറക്കാന്‍ പറ്റിയ ഒന്നാണല്ലോ ചിലപ്പോഴൊക്കെ ഈ വര്‍ത്തമാനപത്രം.
പതിവ് തെറ്റിച്ച് അരമണിക്കൂര്‍ നേരത്തെയാണ് ഇന്ന് എയറിന്ത്യയുടെ ആഗമനം.സീറ്റിലിരുന്നിട്ടും ഹസ്സിന്ന് പരിഭ്രമം വിട്ട് മാറാത്തത് പോലെ.നിലത്തിറങ്ങാന്‍ ചക്രങ്ങളുണ്ടാകുമോ എന്ന ആധിയായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് കണ്ണുമടച്ച് അക്ഷമയായി ഞാന്‍ സീറ്റില്‍ അമര്‍ന്നിരുന്നു.സ്ക്രീനില്‍ നിന്ന് തെറിച്ച നീല രശ്മികള്‍ കണ്‍പോളകളില്‍ തറഞ്ഞപ്പോഴാണ് കണ്ണ് തുറന്നത്.ബ്ലസ്സിയങ്കിളിന്റെ "തന്മാത്ര" കളിക്കുന്നു..വീട്ടിലിരിക്കുമ്പോള്‍ സ്വസ്ഥമായി ഒരു ഫിലിമും കാണാന്‍ കഴിയാറില്ല. മടക്കിവെച്ച കണ്ണടയെടുത്തണിഞ്ഞ് ഞാന്‍ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു .ലാലേട്ടനും മീരേച്ചിയും നന്നായി അഭിനയിച്ചിട്ടുണ്ട്.മീരചേച്ചിയെ ഒന്ന് രണ്ട് പ്രാവശ്യം മദ്രാസില്‍ വെച്ച് കണ്ട പരിചയവുമുണ്ട്. ഇന്നത്തെ അണു കുടുംബങളില്‍ കാണാന്‍ കഴിയാത്ത സ്നേഹപ്രകടനങ്ങളും അച്ചനും മകനും തമ്മിലുള്ള ചങ്ങാത്തവും കണ്ടിട്ടാവാം,ഇങ്ങിനെയൊരു കുടുംബം ഞാനും ആഗ്രഹിച്ചിരുന്നില്ലെ എന്ന് തോന്നിയത്. സീനുകള്‍ പിന്നിടുമ്പോള്‍ മുമ്പേ കണ്ട സന്തോഷങ്ങള്‍ വേദനയായി മാറുന്നത് ഞാനറിഞ്ഞു. മറക്കാന്‍ പഠിച്ച മനുഷ്യന് മറവിയെന്നത് അനുഗ്രഹമായിട്ടായിരുന്നു ഞാന്‍ കണ്ടിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി മറ്റൊരു മറവിരോഗം കണ്മുന്നില്‍ ചിത്രങ്ങളായപ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞ് തുളുമ്പി. ആസ്വദിക്കുകാ‍ എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും സിനിമക്ക് കൊടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ തന്മാത്രയിലെ ലാലേട്ടന്‍ മീരേച്ചിയുടെ വേദനപോലെ എന്റെ കൂടി വേദനയായി മാറുകയായിരുന്നു. അവ്യക്തമായ സംസാരത്തിലൂടെ മനസ്സിനെ പിടിച്ച് കുലുക്കിയ ലാലേട്ടനിലെ അള്‍ഷിമേഴ്സ് രോഗം മനുഷ്യന്റെ പ്രയാണം ദൈവത്തിന്റെ ഇച്ഛക്കനുസരിച്ചാണ് നടക്കുന്നതെന്ന് ഒരിക്കല്‍കൂടി വിളിച്ചറിയിക്കുന്നത് പോലെ തോന്നി..
ഈറനണിഞ്ഞ കണ്ണുകള്‍ ഒപ്പി ഞാന്‍ ഇക്കയെ നോക്കി , നല്ല ഉറക്കമാണ് ,മൂപ്പരിതൊന്നും അറിഞ്ഞതേയില്ല.ഒരു കണക്കിന് കാണാത്തത് തന്നെ ഭാഗ്യം.കണ്ടിരുന്നെങ്കില്‍ ഞാനൊരു അള്‍ഷിമേഴ്സ് രോഗിയാണെങ്കില്‍ മീരേച്ചി ലാലേട്ടനെ പരിചരിച്ചപോലെ നീയെന്നെ പരിചരിക്കുമോ എന്നായിരിക്കും ചോദ്യം. യാത്രയില്‍ ഉറക്കം ശീലമാക്കിയതിനാല്‍ ആ ചോദ്യത്തിന് മറുപടി കൊടുക്കേണ്ടി വന്നില്ല.അള്‍ഷിമേഴ്സിന്റെ ഭീകര രൂപം മനസ്സിലുണ്ടാക്കിയ വിങ്ങലില്‍ അസ്വസ്ഥയായി ഞാനും കണ്ണുകളടച്ചു.
ലാന്റ് ചെയ്യുന്നതിന്ന് മുമ്പ് ഫ്രഷാവണം .ചിന്തകള്‍ വായു വേഗത്തില്‍ എവിടെയൊക്കയോ പറന്നു.ഇടക്കെപ്പോഴോ കണ്‍പൊളകള്‍ കൂമ്പിയടഞ്ഞിരുന്നെന്ന്
പൈലറ്റിന്റെ അനോണ്‍സ് കേട്ടപ്പോഴാണ് മനസ്സിലായത്. ഡാഷ് ബോര്‍ഡില്‍ നിന്ന് സ്യൂട്ട്കേയ്സും ബാഗുകളും പാസഞ്ചേഴ്സ് കയ്യിലൊതുക്കാന്‍ ധൃതികൂട്ടുകയാണ്.ഒന്നുരണ്ട് മധ്യവയസ്കര്‍ പാന്റ്സ് മാറി മുണ്ടെടുത്തിട്ടിരിക്കുന്നു.അതിലൊരാള്‍ പാന്റ്സൂരി തോളിലിട്ടിരിക്കുന്നത് കണ്ട് മകനും മകളും അത്ഭുതത്തോടെ അവരെ തന്നെ വീക്ഷിക്കുകയാണ്,കൂട്ടികള്‍ അത്ഭുതത്തോടെ വീക്ഷിക്കുന്നത് കണ്ട് തൊട്ടടുത്തെ സീറ്റിലിരുന്ന അങ്കിള്‍ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. മലയാളമണ്ണിനെ മറക്കാത്ത മലയാളികള്‍ മറുനാട്ടിലെ വേഷം അംഗീകരിക്കാന്‍ പ്രയാസമുള്ളവരാണെന്ന നിരീക്ഷണം ഒന്ന് കൂടി ബലപ്പെടുകയായിരുന്നു എന്നിലപ്പോള്‍..
തന്റെ നാടിന്റെ ആകാശക്കഴ്ചകാണാന്‍ വിന്റോയിലൂടെ എത്തിനോക്കുന്ന ദേശക്കൂറുള്ള ചെറുപ്പക്കാരെ ഞാന്‍ അഭിമാനത്തോടെ നോക്കിയിരിക്കുമ്പോഴാണ് നമ്മുടെ മുന്‍ മന്ത്രി Kingfisher Airlines ന്റെ വിന്റോയിലൂടെ ആകാശക്കഴ്ചകാണാന്‍ ശ്രമിച്ച് കസാരതെറിച്ചത് ഓര്‍മയില്‍ വന്നത്.ചില വിദ്വാന്‍മാര്‍ സീറ്റിനൊപ്പം ചാരിനിന്ന് ആകാശക്കാഴ്ചകാണുന്നുണ്ട്. അവര്‍ പുറത്തേക്ക് തന്നെ തുറിച്ച് നോക്കി പരസ്പരം അടക്കം പറയുകയാണ്‍.അവരുടെ ആവേശവും ആകാംക്ഷയും കണ്ടാല്‍ തന്നെ അറിയാം മന്ത്രിയോളം തരം താഴാന്‍ ഇവര്‍ക്കാവില്ലാ എന്ന്.
ഫ്ലൈറ്റ് ലാന്റ് ചെയ്യാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഓര്‍മ്മകള്‍ ഓര്‍കൂട്ടിലേക്കും സഹീറിലേക്കും കടന്നു. എയര്‍പൊര്‍ട്ടിലെത്തുമെന്ന് അറിയിച്ചതാണ്‍. മുങ്ങുമെന്ന് പലവട്ടം സ്ക്രാപ്പിയിട്ടുമുണ്ട്.ഞങ്ങളെ സ്വീകരിക്കാതെ മുങ്ങുമോ?എന്റെ മനസ്സ് വായിച്ചത് പോലെ ഇക്കയും ഇതെ ആശങ്ക പങ്ക് വെച്ചു.



~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ (( തുടരും ))

30 comments:

Unknown said...

Assalamu Alaikum Rumaana....... lekhanam valare nannayirikkunneda.....njan mikkavaarum ningal randaludeyum scraps vaayikkarundu.......spy work alla ttoo......kadhayum kavithayum okke scrap aayi varumbol vaayikkan oru rasamundayirunnu....than saheer ente nalla orkut suhruthanu.......ennalum thanniloode ayale kooduthal ariyaanayi.....enthu kondo nammal frnds aayirunnenkilum adhikam chatiyirunnilla lle? lekhanathinte adutha bhagathinayi bhavukangal.......

akkimuchi said...

assalamu alaikum rumana.....nanmayekkal thinma thedipokunna adhunikanu orkuttiloodeyum nedanakunnath kurachu nalla souhrudangalum athilere dushichathilekkumanu.swarnam athu ethu malinyathil kidannalum athinu peru swarnamennu thanneyanu.thinmayude sirakendramayi marunna orkuttilanenkilum ninnneppole yoru suhurthine orkutt vazhi labhichathil daivathinu sthuthi.lekhanam valare manoharamayirikkunnu.lekhanam vayikkukayayirunnilla marichu ningaliloralayi eelokathu nanma mathram kamshikkunna oru vineethanayi yathra cheyyukayayirunnu.so marathakappattudutha daivathinte swabntham nattile visheshangalariyan kathorthukondu........

Unknown said...

kids like me have lot to learn from ur article!! let me be really aware of the hidden dangers atleast from ur experience!!!thanks a lot for being my friend!! sometimes i might need ur helping guidance!!

ഓര്‍മ്മക്കുറിപ്പുകള്‍..... said...

Salam..........Excellentttttttttttt........ Beautifullllllllllllllllllll.........

Anonymous said...

valarey nannaayi...
rafeeq

Anonymous said...

hi nice memmories wen u update remaining visheshangal

ഏകാന്തപഥികന്‍ said...

റുമാനാ, നന്നായിരിക്കുന്നു...
സരളമായ ശൈലി പെട്ടെന്ന് വായിച്ചെടുക്കാന്‍ സഹായകമാവുന്നുണ്ട്... വിവരണത്തിനൊപ്പം സഞ്ചരിക്കാനും.... എങ്കിലും ചെറിയൊരു സംശയം ഇല്ലാതില്ല... വെറും ഒരു യാത്രാവിവരണമാണുദ്ദേശമെങ്കില്‍ ശൈലി അതിനെ സാധൂകരിക്കുന്നുണ്ട്... അതല്ല, ലേഖികക്ക് പ്രത്യേകമായി വല്ലതും ഉണര്‍ത്തിക്കാനുണ്ടെങ്കില്‍ ലക്ഷത്തില്‍ നിന്ന് വിട്ട സംഭവങ്ങളും ചിന്തകളും ഒഴിവാക്കാം...അത് ചിലപ്പോള്‍ ഉള്ളടക്കത്തെ ബാധിച്ചേക്കും...(വിനീതമായി പറയട്ടെ, അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്.. ഒരുപക്ഷെ എന്റേത് വികലമാകാം...)

കൂടെ വായനക്കാരന്റെ ആകാംക്ഷയും ഇവിടെ അറിയിക്കട്ടെ... ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു...)

rumana | റുമാന said...

ഏകാന്തപഥികന്‍
അങ്കിള്‍ പറഞപോലെ പറയാന്‍ ഇനിയും കിടക്കുന്നു... ഒരു പാ‍ാടുണ്ടിനിയും.. എഴുതിയതും എഴുതാനിരിക്കുന്നതുമായി...ഒരുയാത്രാ വിവരണം മാത്രമാണുദ്ധേഷിക്കുന്നത് , അതില്‍ കവിന്‍ഞ് മറ്റൊന്നുമില്ല... ഈ രീതിയില്‍ തന്നെ പോയാല്‍ മതിയാകുമെന്ന് കരുതുന്നു.. എന്റെ വരികള്‍ക്കൊപ്പം വായനക്കാര്‍ക്ക് സഞ്ചരിക്കാന് കഴിയുന്നുണ്ടെങ്കില്‍ അതായിരിക്കും എനിക്കായിട്ടുള്ള അംഗീകാരവും,,
അടുത്ത ഭാഗം അടുത്ത വെള്ളിയാഴ്ച പോസ്റ്റാനാണ് ഉദ്ധേഷിക്കുന്നത്.. തുടര്‍ന്നും വായിക്കുമല്ലോ

ShamS BalusserI said...

പൊക്കിള്‍ കൊടി ഇനിയും മുറിച്ചിട്ടില്ലാത്ത ഒരു സൃഷ്ടിയെ
വിലയിരുത്തുന്നത് വിഡ്ഢി ത്തമാനന്നു അറിഞ്ഞു കൊണ്ട് തന്നേ യാണ് പറയുന്നത്..
ആ കുഞ്ഞു വളര്‍ന്നു പൂര്‍ണ തയിലത്തുമ്പോള്‍ വായനക്കാരേ ആസ്വാദ നതിന്റെയ് അനുഭൂതി
ലെത്ത്തിക്കട്ടേ എന്ന ആഗ്രഹത്താലും..

നല്ല ഒരു കുടുംബിനിയായ റുമാനക്ക് വാക്കുകള്‍ നന്നായി അടക്കിവക്കാനുള്ള ഒരു ഗ്രഹനാഥ യുടേ പാടവം
വരികളില്‍ പലപ്പോയും കണ്ടിട്ടുണ്ട്.
പ്രത്യേകിച്ചും ഗ്രാമീണ ആക്ഷേപ ഹാസ്യ പരമായ വാക്കുകള്‍ ഉപയോഗിക്കാനുള്ള കഴിവ്..
പക്ഷേ ഇവിടേ വായിച്ചു നോക്കുമ്പോള്‍ ..വിരുന്നിനു പോയി വന്ന പെണ്ണുങ്ങള്‍ കഥ
പറയുന്ന മാതിരി ഒരു നീട്ടി പറച്ചില്‍ അനുഭവപ്പെടുന്നു എന്ന ഒരു തോനലുണ്ടാക്കുന്നു..
യാത്ര വിവരണത്തില്‍..യാത്ര ചെയ്യുന്ന ആളാണ് പറയുന്നത് എന്നത് understood ആണ് എന്നത് കൊണ്ട് തന്നേ
... ഞാനും ഇക്കാകയും കുട്ടികളും..എന്ന ആവര്‍ത്തന വിരസത....വായിക്കുന്നവരില്‍ തോനലുണ്ടാക്കുന്നു.

..സന്ചാര സാഹിത്യത്തില്‍ സന്ചാരിയുടേ ററ്റിനയില്‍
പതിഞ്ഞത്‌..വായനക്കാരുടെ മനസ്സില്‍ പതിയണം എന്ന
മിനിമം ഗ്യാരണ്ടി യില്‍ നിന്ന് കൊണ്ട് തന്നേ ...
വായന ക്കാര്‍ക്ക് എന്ത് ലഭിക്കുന്നു എന്നതും പ്രധാന മാണ്..
വായന ക്കാരുടെയ് സമയം നിലവാരവും വിലപ്പട്ടതായത് കൊണ്ട് ആറ്റി കുറുക്കി
കാര്യ ഗൌരവ മുള്ള കാര്യങ്ങള്‍ ..നന്നായി അവതരിപ്പിക്കുകയനന്കില്‍
ഒരു ഒതുക്കവും, കയര്‍ പോലേ നീണ്ടു പോകാതേ കടിഞ്ഞാ നിടാവുന്നതാണ്.

വിവരണം തുടര്‍ച്ചയാകുമ്പോള്‍...പ്രത്യേകിച്ചും..
വ്യക്തി പ്രശംസ കഴിയുന്നതും ഒഴിവാക്കാവുന്നതാണ് ...
അല്ലന്കില്‍ എല്ലാം കൂടി അവസാനം ഒരു sponsered പരിപാടി പോലേ
ആകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ ..
എങ്കിലും ഞാനും നിന്നോടോപ്പമുണ്ട് മയ്യഴിയുടെ കരയിലൂടെയ്
..കനകമലയുടെയ് തായ് വാരത്ത്തിലൂടെയ് ...
.പറഞ്ഞും ..കളിയാക്കിയും..നുള്ളിയും നോവിച്ചും..വഴക്കടിച്ചും..

rumana | റുമാന said...

തുരുത്ത് said...

പൊക്കിള്‍ കൊടി ഇനിയും മുറിച്ചിട്ടില്ലാത്ത ഒരു സൃഷ്ടിയെ
വിലയിരുത്തുന്നത് വിഡ്ഢി ത്തമാനന്നു അറിഞ്ഞു കൊണ്ട് തന്നേ യാണ് പറയുന്നത്..
==================================
തുരുത്തിന്റെ പിതാവിനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത് ഔന്നിത്യക്കേടുണ്ടെന്ന് തോന്നുന്നതിനാല്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല.

സ്വയം മനസ്സിലാക്കിയ വിഡ്ഢിത്ത്വം വിളിച്ച് പറയുന്നതില്‍ പരം മറ്റൊരു വിഡ്ഢിത്വമില്ല എന്ന കാഴ്ചപ്പാട് മാറ്റി നിറുത്തി മറ്റ് ഭാഗങ്ങളിലേക്ക് കടക്കാം...

1)പക്ഷേ ഇവിടേ വായിച്ചു നോക്കുമ്പോള്‍ ..വിരുന്നിനു പോയി വന്ന പെണ്ണുങ്ങള്‍ കഥ
പറയുന്ന മാതിരി ഒരു നീട്ടി പറച്ചില്‍ അനുഭവപ്പെടുന്നു എന്ന ഒരു തോനലുണ്ടാക്കുന്നു,

തീര്‍ച്ഛയായും ഇതു തന്നെയായിരുന്നു ഞാന്‍ ഉദ്ധേഷിച്ചത്.. വലിയ ഒരു കഥ എഴുതി നിങ്ങളെ ചിന്തിപ്പിക്കുവാനും ചിരിപ്പിക്കുവാനും എനിക്ക് കഴിയുമെന്ന് ഞാനൊരിക്കലും സ്ഥാപിച്ചെടുക്കാന്‍ശ്രമിച്ചിട്ടില്ല...ഈ കാര്യം തൊട്ടുമുകളിലുള്ള എന്റെ മറുപടികമന്റില്‍ വെക്തമാക്കിയതാണ്,

2)നല്ല ഒരു കുടുംബിനിയായ റുമാനക്ക് വാക്കുകള്‍ നന്നായി അടക്കിവക്കാനുള്ള ഒരു ഗ്രഹനാഥ യുടേ പാടവം
വരികളില്‍ പലപ്പോയും കണ്ടിട്ടുണ്ട്.

ഇതില്‍ നിന്ന് തന്നെ വെക്തമാണല്ലോ.. തികച്ചും ഒരു ക്കുടുംബിനിക്ക് പറയാനുള്ളതെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നുള്ളൂ... കടിച്ചാല്‍ പൊട്ടാത്ത സാഹിത്യങ്ങളും ഇരുത്തം വന്ന സാഹിത്യ ശൈലികളും എന്നില്‍ നിന്ന് പ്രതീക്ഷിക്കുകയും ചെയ്യരുത്..

3)... ഞാനും ഇക്കാകയും കുട്ടികളും..എന്ന ആവര്‍ത്തന വിരസത....വായിക്കുന്നവരില്‍ തോനലുണ്ടാക്കുന്നു.

4പേരടങ്ങുന്ന ഒരു കുടുമ്പമാണ് പരസ്പരം കണ്ടിട്ട് പോലുമില്ലാത്ത ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച് യാത്ര(വിരുന്ന്)പോകുന്നത്... ഇസ്ലാമിക വിശ്വസിയായ എനിക്ക് യാത്ര ചെയ്യുമ്പോള്‍ (പ്രത്യേഗിച്ചും അന്യപുരുഷനായ ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് പോകുമ്പോള്‍)ചില പരിമിതികളുണ്ട്..അതിനെ സധൂകരിക്കാന്‍ ഈ നാലുപേരും എല്ലാഴ്പോഴും എന്റെ കൂടെ എപ്പോഴുമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.. മതത്തിന്റെ മതില്‍ കെട്ടുകള്‍ ചാടിക്കടക്കാന്‍ വെമ്പുന്നവര്‍ക്ക് അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് സുഹൃത്തിനെ തേടുന്ന യുവതി കഥാപാത്രമാകുന്നതായിരിക്കും താല്പര്യം ... ആതാല്പര്യം സംര്ക്ഷിക്കാന്‍ എനിക്കാവില്ല.

4)വിവരണം തുടര്‍ച്ചയാകുമ്പോള്‍...പ്രത്യേകിച്ചും..
വ്യക്തി പ്രശംസ കഴിയുന്നതും ഒഴിവാക്കാവുന്നതാണ് ...
അല്ലന്കില്‍ എല്ലാം കൂടി അവസാനം ഒരു sponsered പരിപാടി പോലേ...

ഈ വരികള്‍ ഒരുതരം ഈഗോയില്‍ നിന്നുണ്ടായതാണെന്ന് പറയാതെ വയ്യ...ഈ വിഷയത്തിന്റെ പ്രാധാന്യം തന്നെ ഓര്‍കൂട്ടില്‍ നിന്ന് കിട്ടിയ ഒരു സൌഹൃദത്തിന്റെ ക്ഷണം സ്വീകരിച്ചു യാത്ര(വിരുന്ന്)പോയത് കൊണ്ടാണ്...എവിടെയാണ് പ്രശംസ എന്നുദ്ധേഷിച്ചതെന്ന് എനിക്ക് വെക്തമായിട്ടറിയാം..ആഭാഗം വിവരിക്കാന്‍ ഇവിടെ നിര്‍വാഹമില്ലാത്തതിനാല്‍ ഞാന്‍ തുടരുന്‍nനില്ല..

ബാക്കി .. പറഞ മറ്റെല്ലാ വിമര്‍ഷനങ്ങളും ഞാന്‍ ബഹുമാനപൂര്‍വ്വം സ്വീകരിക്കുന്നു.. മതിയായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നതാണ്..

വാല്‍ കഷ്ണം:-
,, വെക്തി വിരോധം അന്തമാകരുത്.. ഒരാളെ മറ്റൊരാള്‍ ഇഷ്ടപ്പെടുന്നത് അയാളുടെ പെരുമാറ്റവും സ്വഭാവവും മറ്റുള്ള പോസറ്റീവ് ഗടകങ്ങളുമായിരിക്കും .. ചന്ദം ചന്തയില്‍ നിന്ന് വാങ്ങാനൊക്കില്ലാ എന്ന് പറഞ്ഞപോലെ ഇഷ്ടവും സ്നേഹവും പിടിച്ച് വാങ്ങാനൊക്കുന്നതല്ല.. .അത് സ്വയം നേടി എടുക്കുകതെന്നെ വേണം.....

വിമര്‍ഷനാത്മകമായ നിരീക്ഷണത്തിന്നും കമന്റിനും നന്ദി...വീണ്ടും വരിക സഹകരിക്കുക. പ്രതീക്ഷയോടെ...

Anonymous said...

പൊക്കിള്‍ കൊടി ഇനിയും മുറിച്ചിട്ടില്ലാത്ത ഒരു സൃഷ്ടിയെ
വിലയിരുത്തുന്നത് വിഡ്ഢി ത്തമാനന്നു അറിഞ്ഞു കൊണ്ട് തന്നേ യാണ് പറയുന്നത്..
ആ കുഞ്ഞു വളര്‍ന്നു പൂര്‍ണ തയിലത്തുമ്പോള്‍ വായനക്കാരേ ആസ്വാദ നതിന്റെയ് അനുഭൂതി
ലെത്ത്തിക്കട്ടേ എന്ന ആഗ്രഹത്താലും..

നല്ല ഒരു കുടുംബിനിയായ റുമാനക്ക് വാക്കുകള്‍ നന്നായി അടക്കിവക്കാനുള്ള ഒരു ഗ്രഹനാഥ യുടേ പാടവം
വരികളില്‍ പലപ്പോയും കണ്ടിട്ടുണ്ട്.
പ്രത്യേകിച്ചും ഗ്രാമീണ ആക്ഷേപ ഹാസ്യ പരമായ വാക്കുകള്‍ ഉപയോഗിക്കാനുള്ള കഴിവ്..
പക്ഷേ ഇവിടേ വായിച്ചു നോക്കുമ്പോള്‍ ..വിരുന്നിനു പോയി വന്ന പെണ്ണുങ്ങള്‍ കഥ
പറയുന്ന മാതിരി ഒരു നീട്ടി പറച്ചില്‍ അനുഭവപ്പെടുന്നു എന്ന ഒരു തോനലുണ്ടാക്കുന്നു..
യാത്ര വിവരണത്തില്‍..യാത്ര ചെയ്യുന്ന ആളാണ് പറയുന്നത് എന്നത് understood ആണ് എന്നത് കൊണ്ട് തന്നേ
... ഞാനും ഇക്കാകയും കുട്ടികളും..എന്ന ആവര്‍ത്തന വിരസത....വായിക്കുന്നവരില്‍ തോനലുണ്ടാക്കുന്നു.

..സന്ചാര സാഹിത്യത്തില്‍ സന്ചാരിയുടേ ററ്റിനയില്‍
പതിഞ്ഞത്‌..വായനക്കാരുടെ മനസ്സില്‍ പതിയണം എന്ന
മിനിമം ഗ്യാരണ്ടി യില്‍ നിന്ന് കൊണ്ട് തന്നേ ...
വായന ക്കാര്‍ക്ക് എന്ത് ലഭിക്കുന്നു എന്നതും പ്രധാന മാണ്..
വായന ക്കാരുടെയ് സമയം നിലവാരവും വിലപ്പട്ടതായത് കൊണ്ട് ആറ്റി കുറുക്കി
കാര്യ ഗൌരവ മുള്ള കാര്യങ്ങള്‍ ..നന്നായി അവതരിപ്പിക്കുകയനന്കില്‍
ഒരു ഒതുക്കവും, കയര്‍ പോലേ നീണ്ടു പോകാതേ കടിഞ്ഞാ നിടാവുന്നതാണ്.

വിവരണം തുടര്‍ച്ചയാകുമ്പോള്‍...പ്രത്യേകിച്ചും..
വ്യക്തി പ്രശംസ കഴിയുന്നതും ഒഴിവാക്കാവുന്നതാണ് ...
അല്ലന്കില്‍ എല്ലാം കൂടി അവസാനം ഒരു sponsered പരിപാടി പോലേ
ആകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ ..

എങ്കിലും ഞാനും നിന്നോടോപ്പമുണ്ട്.. മയ്യഴിയുടെ കരയിലൂടെയ്
..കനകമലയുടെയ് തായ് വാരത്ത്തിലൂടെയ് ...
.പറഞ്ഞും ..കളിയാക്കിയും..നുള്ളിയും നോവിച്ചും..വഴക്കടിച്ചും..

....sHAMs

Anonymous said...

ഉത്തരം ഒന്ന്..
==================================
തുരുത്തിന്റെ പിതാവിനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത് ഔന്നിത്യക്കേടുണ്ടെന്ന് തോന്നുന്നതിനാല്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല.



ഒന്ന്...തുരുത്ത്തിന്റെയ് പിതാവിന്റെയ് ..പേര് .. shams el deen
..ചുരുക്കത്തില്‍ എല്ലാവരും ..ഷംസ് ..എന്നു വിളിക്കും...അതു വീട്ടിലായാലും നാട്ടിലായാലും..
.അതു സൂര്യ എന്നു വിളിക്കുന്നത് ..രുമാന മാത്രമേ ഉള്ളൂ..

..shams

Anonymous said...

-----------------------------------------------------
പൊക്കിള്‍ കൊടി ഇനിയും മുറിച്ചിട്ടില്ലാത്ത ഒരു സൃഷ്ടിയെ
വിലയിരുത്തുന്നത് വിഡ്ഢി ത്തമാനന്നു അറിഞ്ഞു കൊണ്ട് തന്നേ യാണ് പറയുന്നത്..

==================================
സ്വയം മനസ്സിലാക്കിയ വിഡ്ഢിത്ത്വം വിളിച്ച് പറയുന്നതില്‍ പരം മറ്റൊരു വിഡ്ഢിത്വമില്ല എന്ന കാഴ്ചപ്പാട് മാറ്റി നിറുത്തി മറ്റ് ഭാഗങ്ങളിലേക്ക് കടക്കാം.
------------------------------------------
ആ കുഞ്ഞു വളര്‍ന്നു പൂര്‍ണ തയിലത്തുമ്പോള്‍ വായനക്കാരേ ആസ്വാദ നതിന്റെയ് അനുഭൂതി
ലെത്ത്തിക്കട്ടേ എന്ന ആഗ്രഹത്താലും..

വിഡ്ഢിത്തം പറയുന്നതിന്റെയ് ..ഉത്തരവും പറഞ്ഞിട്ടുണ്ട്...രണ്ടാമത്തേ വരി..
..ഒന്ന് നനായി വരണം എന്നു ആഗ്രിക്കുന്നത് ..വിഡ്ഢിത്തവും ..തെറ്റുമല്ല ..

...shams

Anonymous said...

ഉത്തരം നാലു
--------------------------------------
നല്ല ഒരു കുടുംബിനിയായ റുമാനക്ക് വാക്കുകള്‍ നന്നായി അടക്കിവക്കാനുള്ള ഒരു ഗ്രഹനാഥ യുടേ പാടവം
വരികളില്‍ പലപ്പോയും കണ്ടിട്ടുണ്ട്
-----------------------------------------------------
.ഇതില്‍ നിന്ന് തന്നെ വെക്തമാണല്ലോ.. തികച്ചും ഒരു ക്കുടുംബിനിക്ക് പറയാനുള്ളതെ ഞാന്‍ പറയാന്‍ ശ്രമിക്കുന്നുള്ളൂ... കടിച്ചാല്‍ പൊട്ടാത്ത സാഹിത്യങ്ങളും ഇരുത്തം വന്ന സാഹിത്യ ശൈലികളും എന്നില്‍ നിന്ന് പ്രതീക്ഷിക്കുകയും ചെയ്യരുത്..
---------------------------------------------------------------
..പ്രതീക്ഷിക്കുന്നു ....അധികവും..സ്ത്രീ എഴുത്ത്‌ കാരല്ലാം..കുടുംബിനിക ലാണ് ...അതു ഞാന്‍ പറഞ്ഞു തരെണ്ടല്ലോ..
..വല്സല ..മാധവിക്കുട്ടി..അമൃത പ്രീതം....ലിസ്റ്റ് വേണ്ടല്ലോ..
...വാക്കുകള്‍ അടുക്കി വെക്കുന്നത്‌ ..തന്നേ യാണ്..രചന..പല രൂപത്തിലും ഭാവ ത്തില് മാകുമ്പോള്‍ .
..അച്ചുകള്‍ ..കഥ ,കവിത,ലേഖനം,നോവല്‍ ,സന്ചാരം ..എങ്ങിനേ നീണ്ടു പോകുന്നു വന്നു മാത്രം ...

..shams

Anonymous said...

ഉത്തരം 5..
-----
)... ഞാനും ഇക്കാകയും കുട്ടികളും..എന്ന ആവര്‍ത്തന വിരസത....വായിക്കുന്നവരില്‍ തോനലുണ്ടാക്കുന്നു.
4പേരടങ്ങുന്ന ഒരു കുടുമ്പമാണ് പരസ്പരം കണ്ടിട്ട് പോലുമില്ലാത്ത ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച് യാത്ര(വിരുന്ന്)പോകുന്നത്... ഇസ്ലാമിക വിശ്വസിയായ എനിക്ക് യാത്ര ചെയ്യുമ്പോള്‍ (പ്രത്യേഗിച്ചും അന്യപുരുഷനായ ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് പോകുമ്പോള്‍)ചില പരിമിതികളുണ്ട്..അതിനെ സധൂകരിക്കാന്‍ ഈ നാലുപേരും എല്ലാഴ്പോഴും എന്റെ കൂടെ എപ്പോഴുമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.. മതത്തിന്റെ മതില്‍ കെട്ടുകള്‍ ചാടിക്കടക്കാന്‍ വെമ്പുന്നവര്‍ക്ക് അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് സുഹൃത്തിനെ തേടുന്ന യുവതി കഥാപാത്രമാകുന്നതായിരിക്കും താല്പര്യം ... ആതാല്പര്യം സംര്ക്ഷിക്കാന്‍ എനിക്കാവില്ല.
-------
..ഞാന്‍ ഇതു വരേ സംസാരിച്ചതല്ലാം..എഴുതിത്ന്റെയ് ...structure ...കുറിച്ചാണ്...
എഴുതുന്ന ആളുടെയ് മോറല്‍ സൈഡ് വായനക്കാര്‍ അന്വേഷിക്കില്ല...അവര്‍ക്ക് അതു അറിയേണ്ട..എനിക്കും
ചാരിത്ര ശുദ്ധി...അതു ഉണ്ട്കില്‍ ..രണ്ടു കൂട്ടരും തുല്യമാണ്..ഇല്ലന്കില്‍ മറിച്ചും.. ..
...എഴുത്തില്‍ ആവര്‍ത്തന വിരസത ഒഴിവാക്കുക ..എന്നേ പറഞ്ഞുള്ളൂ...

..shams

Anonymous said...

ഉത്തരം ..ആറ്
-വിവരണം തുടര്‍ച്ചയാകുമ്പോള്‍...പ്രത്യേകിച്ചും..
വ്യക്തി പ്രശംസ കഴിയുന്നതും ഒഴിവാക്കാവുന്നതാണ് ...
അല്ലന്കില്‍ എല്ലാം കൂടി അവസാനം ഈ വരികള്‍ ഒരുതരം ഈഗോയില്‍ നിന്നുണ്ടായതാണെന്ന് പറയാതെ വയ്യ...ഈ വിഷയത്തിന്റെ പ്രാധാന്യം തന്നെ ഓര്‍കൂട്ടില്‍ നിന്ന് കിട്ടിയ ഒരു സൌഹൃദത്തിന്റെ ക്ഷണം സ്വീകരിച്ചു യാത്ര(വിരുന്ന്)പോയത് കൊണ്ടാണ്...എവിടെയാണ് പ്രശംസ എന്നുദ്ധേഷിച്ചതെന്ന് എനിക്ക് വെക്തമായിട്ടറിയാം..ആഭാഗം വിവരിക്കാന്‍ ഇവിടെ നിര്‍വാഹമില്ലാത്തതിനാല്‍ ഞാന്‍ തുടരുന്‍nനില്ല..
--------------------------------
ബ്ലസ്സിയങ്കിളിന്റെ "തന്മാത്ര" കളിക്കുന്നു..വീട്ടിലിരിക്കുമ്പോള്‍ സ്വസ്ഥമായി ഒരു ഫിലിമും കാണാന്‍ കഴിയാറില്ല. മടക്കിവെച്ച കണ്ണടയെടുത്തണിഞ്ഞ് ഞാന്‍ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു .ലാലേട്ടനും മീരേച്ചിയും നന്നായി അഭിനയിച്ചിട്ടുണ്ട് .
-------------------------------------
..എന്നാണ് ഇവരോക്കേ ..നിനക്ക് ചേട്ടനും ..ചേച്ചിയും..അമ്മാവന് മൊക്കേ ..ആയതു...
വിമാനതിന്റെയ് അകത്തു എത്തിയി ട്ടല്ലേ ഉള്ളൂ.. ....നീ പലരയും കാണും..എഴുത്തുകാര്‍ ..പാട്ടുകാര്‍..നടന്‍ മാര്‍ ..അങ്ങിനേ പലരെയും....
..അതാണ് ഉദ്തെഷിച്ചത്...

Anonymous said...

ഉത്തരം ഏഴ്‌..
----------------
.. ഈ വരികള്‍ ഒരുതരം ഈഗോയില്‍ നിന്നുണ്ടായതാണെന്ന് പറയാതെ വയ്യ...ഈ വിഷയത്തിന്റെ പ്രാധാന്യം തന്നെ ഓര്‍കൂട്ടില്‍ നിന്ന് കിട്ടിയ ഒരു സൌഹൃദത്തിന്റെ ക്ഷണം സ്വീകരിച്ചു യാത്ര(വിരുന്ന്)പോയത് കൊണ്ടാണ്...എവിടെയാണ് പ്രശംസ എന്നുദ്ധേഷിച്ചതെന്ന് എനിക്ക് വെക്തമായിട്ടറിയാം..ആഭാഗം വിവരിക്കാന്‍ ഇവിടെ നിര്‍വാഹമില്ലാത്തതിനാല്‍ ഞാന്‍ തുടരുന്‍nനില്ല..
--------------------------------
..എന്താണ് ഈഗോ എന്ന വാക്കിന്റെയ് അര്‍ഥം..?അറിയോ തനിക്ക്...? ഇനി അങ്ങനേ എനിക്ക് തോന്നാന്‍ തക്ക തൊന്നും നിന്റെയ് ചുറ്റു വട്ടത്തില്‍ ഉണ്ടന്ന് എനിക്ക് തോനുന്നില്ല.....എന്നേ സംബന്ധിച്ചടത്തോളം ..ഒരു തരത്തിലും....പിന്നേ ഒരു സുഹൃതിന്റെയ് ക്ഷണം സ്വീകരിച്ച്ചിട്ടാണ് ..നീ പോയതില്‍ പുതുമയൊന്നും..എനിക്ക് തോനുന്നില്ല....പിന്നേ വര്‍ഷങ്ങളായി ..ഞാന്‍ ഓര്‍ക്കുട്ടില്‍...അതു കൊണ്ട് തന്നേ..... പിന്നേ കിണറ്റിലേ തവള അര്‍ദ്ധ രാത്രിക്ക് കുട പിടിച്ചു എന്നു നിങ്ങള്‍ പറയിപ്പിക്കരുത്‌...

Shams

Anonymous said...

ഉത്തരം മൂന്നു.
---------------------------
1)പക്ഷേ ഇവിടേ വായിച്ചു നോക്കുമ്പോള്‍ ..വിരുന്നിനു പോയി വന്ന പെണ്ണുങ്ങള്‍ കഥ
പറയുന്ന മാതിരി ഒരു നീട്ടി പറച്ചില്‍ അനുഭവപ്പെടുന്നു എന്ന ഒരു തോനലുണ്ടാക്കുന്നു,

തീര്‍ച്ഛയായും ഇതു തന്നെയായിരുന്നു ഞാന്‍ ഉദ്ധേഷിച്ചത്.. വലിയ ഒരു കഥ എഴുതി നിങ്ങളെ ചിന്തിപ്പിക്കുവാനും ചിരിപ്പിക്കുവാനും എനിക്ക് കഴിയുമെന്ന് ഞാനൊരിക്കലും സ്ഥാപിച്ചെടുക്കാന്‍ശ്രമിച്ചിട്ടില്ല...ഈ കാര്യം തൊട്ടുമുകളിലുള്ള എന്റെ മറുപടികമന്റില്‍ വെക്തമാക്കിയതാണ്,
-----------------------------------------------------------
പിന്നേ മേല്‍ പറഞ്ഞതാണ്.. ഉദ്ധേഷിച്ചത് എങ്കില്‍ ..പാനൂര്‍ സ്റ്റൈലില്‍ പറഞ്ഞാല്‍ ..നീറായില്‍ [adukkala] വിളമ്പി യാല്‍ പോരായിരുന്നോ...എന്നിട്ട് നിങ്ങള് കുടുംബക്കാരും ഉറ്റവരും വായിച്ചാല്‍ പോരായിരുന്നോ.. എന്തിനാണ് ബ്ലോഗല്‍ ഇട്ടതും..വായിക്കാന്‍ വിളിച്ചതും .


ജീവിതയാത്രയില് മറക്കാനാവാത്ത ആ യാത്രയുടെ വിശേഷങ്ങള് http://rumanajourneymemoirs1.blogspot.com/ എന്ന ബ്ലോഗില് പോസ്റ്റിയിരിക്കുന്നു.. . വായിക്കുക മറുപടി കമന്റ് ബോക്സില് എഴുതുക..

..Shams

Anonymous said...

ഉത്തരം എട്ട്..
---------------------
-വാല്‍ കഷ്ണം:-
,, വെക്തി വിരോധം അന്തമാകരുത്.. ഒരാളെ മറ്റൊരാള്‍ ഇഷ്ടപ്പെടുന്നത് അയാളുടെ പെരുമാറ്റവും സ്വഭാവവും മറ്റുള്ള പോസറ്റീവ് ഗടകങ്ങളുമായിരിക്കും .. ചന്ദം ചന്തയില്‍ നിന്ന് വാങ്ങാനൊക്കില്ലാ എന്ന് പറഞ്ഞപോലെ ഇഷ്ടവും സ്നേഹവും പിടിച്ച് വാങ്ങാനൊക്കുന്നതല്ല.. .അത് സ്വയം നേടി എടുക്കുകതെന്നെ വേണം.....

വിമര്‍ഷനാത്മകമായ നിരീക്ഷണത്തിന്നും കമന്റിനും നന്ദി...വീണ്ടും വരിക സഹകരിക്കുക. പ്രതീക്ഷയോടെ...
---------------------------------------------------
.ആരോടാണ്‌ എനിക്ക് വെക്തി വിരോധം..നിന്ങലോടാണോ?...എന്തിനു ?
വിമര്‍ശനം വെക്തി വിരോധമല്ല.....നിങ്ങള്‍ ഇപ്പോയും ആമുഖ ത്തിലാണ്...ഉള്ളത്..
..വിഷയത്തില്‍ എത്തിയിട്ടില്ല...അവിടെയും നിങ്ങള്ക്ക്...എന്റേ കമന്റ്സ് ..കാണാം...

..നല്ലത് പറയുന്നവര്‍ മാത്രം ..നല്ലവരാണ്....എന്ന മുഖ സ്തുതി പാടക സിദ്ധാന്ധം
..എന്റേ വിലയിരുത്തലില്‍ ...പ്രതീക്ഷിക്കുന്നതന്കില്‍ .
..തീര്‍ച്ച യായും..നിങ്ങള്ക്ക് ...എന്നേ ഒരു വെക്തി വിരോധി ആയിട്ട് കാണാം.
..രാജാവ് വിവസ്ത്ത്ര നാനന്നു പറയാനല്ല..വിളിച്ചു പറയാനാണ് എനിക്കിഷ്ടം..

..soorya

Mini.S.K said...

aduthabhagangalkkayi kathirikkunnu..

Anonymous said...

ഞാന്‍ സ്ഥിരമായി പല ബ്ലോഗുകളും വായിക്കുന്ന ഒരാളാണ് റുമാന എന്ന ഈ പടിക്കല്‍ കാരിയുടെ ബ്ലോഗും ഞാന്‍ വായിക്കാറുണ്ട്/ഇവരെഴുതുന്ന ഓര്‍കൂട്ട് സ്ക്രാപ്പുകളും കാണാറുണ്ട്.
പലപ്പോഴും വിത്യസ്ഥമായി ചിന്തിക്കുന്ന ഒരാളാണ് എന്നെനിക്ക് തോന്നുകയും ചെയ്തിട്ടുണ്ട്.

കാര്യം അതല്ല,
ഈ ഷംസ് എന്ന് പറയുന്ന ആള്‍തന്നെയാണോ വിനീതന്‍ എന്നറിയാനായിരുന്നു. കാരണം വിമര്‍ഷനങ്ങള്‍ കൊണ്ട് എഴുത്തിന്റെ പാതയിലേക്ക് റുമാനയെ എത്തിക്കുന്നതിന്ന് വിനീതന്റെ വിമര്‍ഷനങ്ങള്‍ മുഖ്യ പങ്ക് വഹിക്കുച്ചിരുന്നു.
എന്നാല്‍ അതില്‍ നിന്ന് ഭിന്നമായ ഒരു സ്വരമാണ് ഈ സംഷ് എന്ന ആളില്‍ നിന്ന് കേള്‍ക്കുന്നത്/ഇദ്ധേഹം മനസ്സിലെന്തോ ഒളിപ്പിച്ചാണ് സംസാരിക്കുന്നതെന്ന് വെക്തമാണ്/പ്രതേയ്കിച്ച് ഈഗോ എന്ന പദം റുമാന ഉപയോഗിക്കണമെങ്കില്‍ ഉള്ളിലെന്തോ ചീഞ് നാറുന്നു എന്നാണ് തോന്നുന്നത്,
ഞാന്‍ പലതരത്തിലുള്ള കമന്റുകള്‍ കണ്ടിട്ടുണ്ട്/എന്നാല്‍ ഇവിടെസംഷ് എഴുതുന്ന വിമര്ര്ഷന ശൈലി കാണുമ്പോള്‍ അങ്ങാടിപ്പിള്ളയുടെ വായില്‍ നിന്നുയരുന്ന തരത്തലുള്ളതായാണ് തോന്നുന്നത്,
പ്രിയപ്പെട്ട സംഷ് അങ്ങ് വിമര്‍ഷനങ്ങള്‍ ഒന്നു കൂടി മയപ്പെടുത്തണം, മുകളില്‍ ഭംഗിയായ ഒരു വ്vഇമര്‍ഷനം [ഏകാന്ത പഥികന്‍] കണ്ടു, അത്തരത്തിലുള്ള വിമര്‍ഷനങ്ങളാണ് വളര്‍ന്നൂ വരുന്ന എഴുത്ത് കാര്‍ക്ക് ഉപകാരപ്രധമാകുന്നത്/അല്ലാതെ റുമാന പറഞ്ഞപോലെ ഈ ഈഗോവെച്ച് കൊണ്ടല്ല.[അങ്ങിനെ ഒന്നുണ്ടോ എന്നെനിക്കറിയില്ല ഉണ്ടെന്ന് പലവരികളുടെ ഇടയിലും ഒളിഞിരിക്കുന്നത് പ്pഓലെ തോന്നുന്നു.]
പ്രിയപ്പെട്ട റുമാനാ------
എഴുത്തില്‍ പല വിമര്‍ഷനങ്ങളുമുണ്ടാകും,കാര്യമെന്ന് തോന്നുന്നതിന്ന് മാത്രം പ്രതികരിക്കുക,വായനക്കാരുടെ സമയം വിലപ്പെട്ടതെന്നപോലെ നിങ്ങള്‍ക്കും സമയം വിലaപ്പെട്ടതാണ്/മറുപടി അര്‍ഹിക്കുന്നവര്‍ക്ക് മാത്രം അത് കൊടുക്കുക അല്ലാത്തത് തള്ളിക്കളയുക/ഒരാളുടെ ഉദ്ധേഷ ശിദ്ധിയേകുറിച്ചറിയാന്‍ കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല/ ഏകാന്തപഥികനെപ്പോലുള്ള നല്ല വാ‍യനക്കാരും വിമര്‍ഷകരുമുണ്ടാകുമ്പോള്‍ തന്നെയാണ് പുതി കഥകളും എഴുത്തുകാരു മുണ്ടാകുന്നത്/നിരാഷപ്പെടാതെ എഴുത്ത് തുടരുകയും കഴ്hഇയുമെങ്കില്‍ ദുരുദ്ധേഷം വെച്ച് കൊണ്ടുള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യാനും മടിക്കരുതെന്നും അഭ്യാര്‍ത്ഥിക്കുന്നു/
നിയാസ് ചെമ്മാട്/ജിദ്ധ

Anonymous said...

ഉമ്മുല്‍ മു ഉമിന:
എല്ലാ കൂടയമാക്കും ഒരു പരിസമാപ്തി ഉണ്ടാകുമല്ലോ, അല്ലെ, അതെ എല്ലാ കൂട്ടയ്മക്കും ഒരു ലകഷ്യവും
ഈ കൂടയ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആശയങ്ങള്‍ ആദര്‍ശങ്ങള്‍ അതു നല്ല രീതിയില്‍ തന്നേ മുന്നോടു പോകട്ടെ, അഭിനന്ദനം അര്‍ഹികുന്നു,കേവലമായ Flertingil നിന്ന് വ്യ്ത്യ സ്തമായി ചാടിന്ഗ് എന്ന ച്ചീടിംഗ് നല്ല രീതിയില്‍ ഉരുതിരിച്ചു എടുക്കാം എന്ന് നിങ്ങള്‍ തെളിയിച്ചു, തീര്‍ച്ചയായും നല്ല കാര്യം, അതോടപം ഈ കൂടയമ, മൊത്തം സമൂഹത്തിനും ഗുനങ്ങള്‍ ഉണ്ടാകുന്ന രീതിയില്‍ കൂടി ഏതാപെട്ടാല്‍ അതു എത്ര സുന്ദരം, അനാവശ്യമായി ചിലവഴികുന്ന സമയങ്ങള്‍ നല്ല പ്രവര്തങ്ങല്ക് വേണ്ടി ഉപയോഗിക്കാം നിങ്ങള്‍ മറ്റുള്ളവര്ക് ഒരു ഗുണ പാഠം ആയിരിക്കട്ടെ,അതൊകൊണ്ട്‌ നല്ല ഒരു പരിസമാപ്തി പ്രതീക്ഷിക്കുന്നു, ,,,

Anonymous said...

..വെക്തി വിരോധം ...ഈഗോ ..എന്നീ വാക്കുകള്‍ നിങ്ങള്‍ ഉപയോഗിക്കാനുള്ള കാരണം
താങ്കള്‍ തന്നേ പറഞ്ഞു തരണം..അതു ആരോപിക്ക പ്പെട്ട വന്റെയ് അവകാശമാണ്..

ഒരു ആരോപണ മുന്നയിക്കുമ്പോള്‍ ...
അവിടേ മനുഷ്യ ത്ത ത്തിനു വില കല്പിക്കണ മെന്നു ഞാന്‍ പറയുന്നില്ല.
.പക്ഷേ തെളിവും സാക്ഷ്യം ഉണ്ടായിരിക്കണം ...

അതൊന്നു മില്ലന്കില്‍ ....
അവ്യക്ത മായ ചടുലമാര്‍ന്ന വാക്കുകള്‍ നിങ്ങളുടേ ദുര്‍ബല മനസ്സിന്റെയ് ലക്ഷണ മാണ്
നിങ്ങള്‍ തന്നേ സമ്മതിക്കേണ്ടി വരും..തെറ്റിധാരനയുടെയും..

..shams

Anonymous said...

..എന്നാണ് ഇവരോക്കേ ..നിനക്ക് ചേട്ടനും ..ചേച്ചിയും..അമ്മാവന് മൊക്കേ ..ആയതു...
വിമാനതിന്റെയ് അകത്തു എത്തിയി ട്ടല്ലേ ഉള്ളൂ.. ....നീ പലരയും കാണും..എഴുത്തുകാര്‍ ..പാട്ടുകാര്‍..നടന്‍ മാര്‍ ..അങ്ങിനേ പലരെയും....
..അതാണ് ഉദ്തെഷിച്ചത്...
===================================
mandanmariloru thirumandanum avarudey koodey undayirunnu ennu koodi ezhuthanamaayirunnu,

vekthi virodhavum thanenna vijaravum asahisnuthayum okkey mukalil kanda varikalil thelinju kaanaam....
ingineyumundooo nireekshakar

rumana.. nannayirikkunnu bakki bhagangalkkayi kathirikkunnu.

asalam,

Anonymous said...

സലാം അലൈക്കും...പുതിയ പോസ്റ്റ് വായിച്ചു.കാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ സ്ത്രീപക്ഷനിരീകഷണവുമായി എത്തുന്ന റുമാന അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്ഥമായ ഒരു വിഷയവുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്.എന്നും ഒരു പാടു ചര്‍ച്ചകള്‍ക്കും വാദ പ്രദിവാതങ്ങള്‍ക്കും വേദിയാകാറുള്ള സഹോദരിയുടെ ബ്ലോഗിലെ ഒരുസ്ഥിരവായനക്കാരണാനു ഞാന്‍.
ഇതു രണ്ടാം തവണയാണെന്നു തോന്നുന്നു,ഓര്‍ക്കൂട്ട് ഇവിടെ ചര്‍ച്ചാ വിഷയമാകുന്നത്.കഴിഞ്ഞതവണ ഓര്‍ക്കൂട്ടില്‍ ഓര്‍ത്തിരിന്ന് സമയം കൊല്ലുന്നവരെ കുറിച്ചായിരുന്നു ലേഖനമെങ്കില്‍ ഇത്തവണ അതേ ഓര്‍കുട്ടില്‍ നിന്ന് കിട്ടിയ ഒരു സൌഹൃദത്തെകുറിച്ചാണെന്നുള്ളത് യാദൃശ്ചികമാവാം.ഓര്‍ക്കൂട്ട് സൌഹൃദങ്ങളെ കുറിച്ച് പത്രങ്ങളില്‍ നിന്നുള്ള അറിവ് മാത്രമുള്ള ഞങ്ങളെ പോലുള്ളവര്‍ക്ക് ആ നാണയത്തിന്റെ നല്ലതായ മറ്റു ചില വശങ്ങള്‍ കൂടി വരച്ചുകാട്ടാനുള്ള സഹോദരിയുടെ ഈ ശ്രമത്തിന് എല്ലാവിധ ആശംസകളും..
തുടര്‍ഭാഗങ്ങങ്ങളായുള്ള ഒരു പോസ്റ്റായത് കൊണ്ടും,എയര്‍പോര്‍ട്ടില്‍ മാത്രമെത്തി ക്ലിയറന്‍സ് കാത്തിരിക്കുന്ന ഒരു യാതയായത് കൊണ്ടും ലേഖനത്തെ കുറിച്ച് എന്തെങ്കിലും പറയാന്‍ വയ്യെന്നിരിക്കെ ഇവിടെ കണ്ട അനാവശ്യവും അനാരോഗ്യപരവുമായ ചില പ്രതികരണങ്ങളാണ് ഈ എഴുത്തിന് എന്നെ പ്രേരിപ്പിച്ചത്.ഇവിടെ ഒരു സുഹൃത്ത് വല്ലാതെ വെളറിപിടിച്ച് പ്രതികരണമെന്ന പേരും പറഞ്ഞ് വിഡ്ഡിത്തരങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത് കണ്ടു.ലേഖനത്തെയും അതിന്റെ പ്രമേയത്തെ കുറിച്ചും മൊത്തത്തില്‍ വിലയിരുത്തി പ്രതികരിക്കുന്നതിനു പകരം,ഗ്രഹണി പിടിച്ച ചെക്കന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലെ,വാക്കുകളും പദങ്ങളും അടര്‍ത്തിയെടുത്ത് മാന്തിപൊളിച്ച് തന്റെ വിഡ്ഡിത്തോന്നലുകള്‍കൊണ്ട് അടിക്കുറിപ്പെഴുതുകയും ചെയ്യുന്ന ഈ പ്രവണത ഒരിക്കലും നല്ലതല്ല എന്ന് ഓര്‍മ്മപ്പെടുത്തട്ടെ..ചെമ്പ് അടുപ്പത്ത് വെക്കുന്നതിനു മുമ്പ് മൂടി ചൂടായത് കൊണ്ട് തന്നെ ആ സുഹൃത്തിന്റെ പ്രതികരണം വെറും വ്യക്തി വിരോധത്തില്‍ നിന്നുണ്ടായതാണെന്ന നിയാസ് ചെമ്മാടിന്റെ അഭിപ്രായം ന്യായമാണെന്ന് പറയാതെ വയ്യ .ലേഖികയെ വ്യക്തി പരമായി ആക്ഷേപിക്കുകയും പ്രകോപിപ്പിക്കുകയും മാത്രമല്ല മറ്റൊരു ദേശത്തിന്റെ ഭാഷ സംസ്കാരത്തേയും ടിയാന്‍ ആക്ഷേപിച്ചിരിക്കുന്നു.കണ്ണുപൊട്ടന്റെ ആന വീക്ഷണം പോലെയിരിക്കുന്നു ടിയാന്റെ ചില പ്രതികരണങ്ങള്‍.വര്‍ഷങ്ങളായി ഓര്‍ക്കൂട്ടില്‍ അടയിരുന്നിട്ടും ഒന്നും വിരിയാത്തതിന്റെ മനോവിഷമമാണോ ടിയാനെകൊണ്ട് ഈ വിടുവായ്ത്തരങ്ങള്‍ വിളമ്പിക്കുന്നതെന്ന് ന്യായമായും സംശയിച്ചു പോകുന്നു.ഇത്തരം പുഴുക്കുത്തുകളും ഓര്‍ക്കൂട്ടില്‍ തന്നെ ജീവിക്കുന്ന സ്ഥിതിക്ക് ഈ ലേഖനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു...പ്രിയപ്പെട്ട ശംസ്.അങ്ങേക്ക് പ്രതികരിക്കാം..അത് മാന്യത പുലര്‍ത്തികൊണ്ടാവണം.അല്ലാതെ നാലാള്‍ക്കാര് വായിക്കട്ടെ എന്നു കരുതി കണ്ടവന്റെ കാണാത്തത് പറയുന്ന ചില മഞ്ഞപത്രക്കാരന്റെ ജ്നമവാസന അങ്ങയില്‍ ഉണ്ടാവരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
തോന്ന്യാക്ഷരങ്ങള്‍കൊണ്ട് പേജ് നിറക്കുന്ന ഇത്തരം പ്രതികരണങ്ങള്‍ക്ക് ചെവികൊടുക്കരുതെന്ന അഭ്യര്‍ത്ഥനയോടൊപ്പം.....തുടര്‍ലക്കങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും.....നേര്‍ന്നു കൊണ്ട്......

താജുദ്ധീന്‍ അബൂബക്കര്‍.മനാമ.

Anonymous said...

നിരൂപണം ഒരു കലയാണ്‌...അതൊരു കൊലയാവരുത്‌,
വിമര്‍ശനങ്ങളോടുള്ള പ്രതികരണം വികാരപരവുമാവരുത്‌,
ആരോഗ്യകരമായ സഹിത്യ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമപ്പുറമുള്ള കാര്യങ്ങള്‍ ഇ-മെയില്‍ വഴിയാകുന്നതായിരുന്നു നല്ലത്‌.
താരതമ്യേന ചെറിയൊരു യത്രയുടെ വിവരണം ഖണ്ഢശ്ശ:യായി പ്രസിദ്ധീകരിക്കേണ്ടി വരുമ്പോള്‍ വിവരണങ്ങളുടെ ബഹുല്യവും നീട്ടിപറച്ചിലും സ്വാഭാവികമാണ്‌.
അനുവാചകനില്‍ അനുയാത്രനുഭവം ഉളവാക്കുന്ന രീതിയിലുള്ള
പ്രതിപാദനശൈലി അഭിനന്ദനമര്‍ഹിക്കുന്നു.

ശാഫി പടിക്കല്‍
............................

ccms club padikkal said...

റുമന നന്നായിരിക്കുന്നു ..ബാക്കി എന്നാ വരിക...

Eanchakkal Jamal Mobile: 9446179220 said...

അസ്സലാമു അലൈക്കും റുമാന,
ഒര്ക്കൂട്ടിലെ ചതിക്കുഴികള് തിരിച്ചറിയാനും
അതിനോടോപ്പം മാന്യതയുടെ അതിര് വരമ്പുകള് മറന്നുകൊണ്ട് സ്ക്രാപ് അയക്കുന്നതിലൂടെ
നമ്മുടെ നിലവാരം അപരിചിതരെക്കുടി അറിയിക്കുകയാണെന്നു ഓര്മിപ്പിക്കുവാനും റുമാനയുടെ വിവരണം സഹായകമാകട്ടെയെന്ന് പ്രത്യാശിക്കുന്നു. തുടര്ന്ന് വായിക്കാനുള്ള ആകാംശയോടെ!!!

Unknown said...

ഹായ് റുമാന
ഞ്ഞന്‍ കുറച്ച് കാലമായി താങ്കളുടേ ബ്ലോഗ് വായിക്കാറുണ്ടായിരുന്നു
ഇത്രയും ഘംബീരമായി താന്കള്‍ ഇതിനെ മുമ്പ് പോസ്റ്റ് ചെയ്തിട്ടില്ല

ഒരു പാഡ് നന്മകള്‍ നേരുന്നു പ്രാര്‍ത്ഥനകളും ,,,,,,,,,

Unknown said...

rumana leganam nannayittud.nasttamayikkondirikkuna shenhatinte bila adu nastttabarkke manasilagu nammaleyumm nammukkum shenikkan e logatt oru padualugal undavate enna prathanayode
musrath